( 8 ) വില്ലാർവട്ടം സ്വരൂപം ഉദയംപേരൂരിൽ :
ചേന്ദമംഗലത്തെ
കോട്ടയിൽ കോവിലകം വിട്ട് , വില്ലാർവട്ടം
സ്വരൂപം, തൃപ്പൂണിത്തുറക്കടുത്തുള്ള ഉദയംപേരൂരിലേക്ക് ആസ്ഥാനം മാറ്റാനുണ്ടായ സാഹചര്യം
കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിക്കുകയുണ്ടായി .എന്നാൽ ഈ സ്ഥാന
ചലനത്തെയും പിൽക്കാല ചരിത്രത്തെയും കുറിച്ച്
വ്യക്തമായ രേഖകൾ ലഭ്യമല്ല.
ഈ വിഷയത്തെ പരാമർശിക്കുന്ന പ്രശസ്ഥ
ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായ എൽ.കെ . അനന്തകൃഷ്ണ അയ്യരുടെ
വാക്കുകൾ സമകാലീന ശ്രോദസ്സുകളിൽ നിന്നുള്ള
വിവരങ്ങളുടെ ആകത്തുകയാണ്.
വില്ലാർവട്ടം
സ്വരൂപം, അജ്ഞാത കാരണങ്ങളാൽ ചേന്ദമംഗലം
വിട്ടൊഴിഞ്ഞു വാണിജ്യ കേന്ദ്രമായ ഉദയംപേരൂരിൽ
വരികയും ആസ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ആ രാജ്യം, പിന്തുടർച്ചാവകാശിയില്ലാതെ,
പരമ്പരയിലെ അവസാനത്തെ രാജാവ് നാടുനീങ്ങുന്നതു
വരെ നിലനിന്നു.അചിരേണ,
രാജ്യം കൊച്ചിരാജ്യത്തിൽ ലയിക്കുകയും ചെയ്തു.( " One other
interesting point connected with the early history of Syrian Christians, is
that they still cherish the tradition of
having attained to the dignity of possessing a king of their own at Villarvattam,
near Udayamperoor and that at the death of the last king without issue, the
kingdom lapsed to the Cochin Royal Family. Ever since that time the Christians
of St.Thomas have been loyal subjects to the rulers of Cochin and Travancore.
Who, the rulers are and how long the kingdom lasted, it is not possible to say.
When the Portuguese landed in India, the Syrians their conquests and their zeal
for propagation of their faith, desired to make alliance with them with many of
the demonstrations of fidelity , the red-staff mounted in gold and three silver
bells of their last Christian ruler, as marks of submission of them. But as
they received from them no compensation, they continued the old form of
government and lived in great union, scattered as they lived in distant
communities all over the land” 34. ).
എന്നാൽ ഈ സമസ്യാ
പൂരണത്തിനുതകുന്ന, പരോക്ഷമെങ്കിലും ശക്തമായ രേഖാപരമായ ( epigraph ) തെളിവ്
,തോമ്മാ എന്നു പേരുള്ള വില്ലാർവട്ടം
രാജാവിന്റെ മരണത്തെക്കുറിച്ച് , ഉദയംപേരൂർ പള്ളിയിൽ കാണുന്ന ശിലാ
ലിഖിതം തന്നെയാണ്. (ഈ ലിഖിതത്തിന്റെ
ആധികാരികതയെ ക്കുറിച്ച് ഡച്ച് ഗ്രന്ഥകാരനായ ഗല്ലറ്റിയുടെ
അഭിപ്രായം മുൻ ലേഖനത്തിൽ
പരാമർശിച്ചിട്ടുണ്ട് .( Gallettee : The Dutch in
Malabar, p.174. )
പഴയ കാല ഗ്രന്ഥകാരനായ
ശ്രീ. വി .കെ
.ജോസഫ് മാപ്പിള, തന്റെ ഗവേഷണ
ഫലമായി, ഉദയംപേരൂർ പള്ളിയിൽ നിന്നും
കണ്ടെടുത്ത ഈ ലിഖിതത്തിൽ,
" ചെനൊങ്ങലത്തു പാർത്ത വില്ലിയാർവട്ടം തോമ്മാ
രാചാവു നാടു നീങ്ങി . 1500 ക
൨ -നു " എന്ന്
ഉല്ലേഖനം ചെയ്തിരിക്കുന്നു. " ഇതിലെ വട്ടെഴുത്തു ലിപികൾ,
പഴയകാലത്ത്, ഈ നാട്ടിൽ
നടപ്പായിരുന്ന 'നാനം മോനം' ആണ്.
ചെനൊങ്ങലത്ത്' എന്നത് ചേന്ദമംഗലത്തു' എന്നതിന്റെ
രൂപാന്തരം ആകുന്നു.....ഇതിലെ ആണ്ട് ക്രിസ്തു
വർഷവും 'ക' എന്നത്
൧ അതായത്
ഒന്നാം മാസവും ആകുന്നു.ഒന്നാം
മാസം ജനുവരിയുമാണല്ലോ".35. ( ഇതു
9th ( day) of the 2nd ( month ),of ( year ) 1701 - ആയിട്ടാണ് Travancore Archaeological Series - ൽ തർജ്ജമ
ചെയ്തു കാണുന്നത്. എന്നാൽ
1500 -റാം ആണ്ട് ,ജനുവരി 2 -എന്ന
വ്യാഖ്യാനമാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്.)
തോമാ രാജാവിനു ശേഷം :
വില്ലാർവട്ടം
തോമാ രാജാവിന്റെ മരണത്തെ
തുടർന്നുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുവാൻ , മത-നിരപേക്ഷ
രേഖകളെയും ശ്രോതസ്സു കളേയും മാത്രം
ആശ്രയിക്കുന്നത് നിഷ്പ്രയോജനകരമാണെന്നതിനാൽ ചില സാഹിത്യ
കൃതികളെയും ക്രിസ്ത്യൻ പാരമ്പര്യത്തെയും പുരാവൃത്തങ്ങളെയും
ഇതിലേക്ക് ഉപയോഗപ്പെടുത്തുകയാണ്. ( കൂടാതെ, ആ കൃതികളുടെ
യഥാതഥ രൂപം , ഭാവി ചരിത്രകാരന്മാരേയും
സത്യാന്വേഷികളേയും ഉദ്ദേശിച്ച്, അനുബന്ധമായി ചേർക്കുന്നുണ്ട്. )
ശ്രീ . സി . പി . തോമസ്സിന്റെ
ഒരുലേഖനം ഉദ്ദരിച്ചുകൊണ്ട്, എം .ഒ
.ജോസഫ് നെടുങ്കുന്നം
പറയുന്നത് ഇങ്ങനെ:
തോമാ രാജാവിന്റെ ജ്യേഷ്ഠ സഹോദരനായ
യാക്കോബ് രാജാവാണ് മുറപ്രകാരം വില്ലാർവട്ടം
രാജാവായി ഉദയംപേരൂർ വാണിരുന്നത്. അക്കാലത്ത്,
അനുജനായ തോമ്മാ, രാജകുടുംബത്തിന്റെ പൂർവിക
സ്ഥാനമായ ചേന്ദ മംഗലത്തു താമസിക്കുകയായിരുന്നു.
ജ്യേഷ്ഠനായ യാക്കോബ് രാജാവ് പെട്ടെന്ന്
നിര്യാതനാവുകയും ഏക സന്താനമായിരുന്ന
രാജകുമാരി കേവലം ഒരു ബാലിക
മാത്രമായിരിക്കുകയും ചെയ്യുകയാൽ, രാജകുടുംബത്തിൽ അവശേഷിച്ച ഏക പുരുഷനായ തോമ്മാ രാജാവ്,
അനാഥമായിത്തീർന്ന രാജ്യത്തിന്റെ ഭരണ ഭാരമേറ്റു.1500
ജനുവരി രണ്ടാം തീയതി, തോമ്മാ
രാജാവു നിര്യാതനാകുമ്പോൾ, രാജകുടുംബത്തിൽ ഈ കുമാരി
മാത്രമേ അവശേഷിച്ചിരുന്നുള്ളൂ എന്നു കാണുന്നതിനാൽ , തോമ്മാ
രാജാവ്, അവിവാഹിതനോ അനപത്യനോ ആയിരുന്നുവെന്ന്
അനുമാനിക്കേണ്ടിയിരിക്കുന്നു.
അനാഥമായിത്തീർന്ന കുടുംബത്തിന്റെ എകാവലംബമായിരുന്ന ഈ രാജകുമാരിയുടെ
പേര്,മറിയം എന്നായിരുന്നു.
ഈ വില്ലാർവട്ടം രാജകുമാരിക്ക്
കൃപാവതി എന്നുകൂടി പേരുണ്ടായിരുന്നു…….36.
തുടർന്നുണ്ടായ
സംഭവങ്ങൾ, അദ്ദേഹം താഴെ പറയും
വിധം വിവരിക്കുന്നു :
തോമ്മാ രാജാവ് നിര്യാതന്നാകുന്നതിനു മുമ്പ്,
ജനങ്ങളുടെ ആലോചനയോടും സമ്മതത്തോടും കൂടി,
ഉദയംപേരൂർ തന്നെ ഉണ്ടായിരുന്ന, കുരൂർ
സ്വരൂപത്തിൽ പെട്ട രാമവർമ്മ എന്ന
രാജകുമാരനെ ദത്തെടുക്കുകയും, എമ്മാനുവൽ എന്ന പേരോടുകൂടി
ക്രിസ്തു മതം സ്വീകരിച്ച
അദ്ദേഹത്തെക്കൊണ്ട് മറിയം രാജകുമാരിയെ വിവാഹം
കഴിപ്പിക്കുകയും ചെയ്തു….
തോമ്മാ രാജാവിന്റെ നിര്യാണശേഷം, ദത്തെടുക്കപ്പെട്ട
എമ്മാനുവൽ രാജാവ് ക്രിസ്ത്യാനികളുടെ പ്രഭുവായി,
വില്ലാർവട്ടം സിംഹാസനത്തെ ആരോഹണം ചെയ്തു.......
തന്റെ കുടുംബത്തിലെ ഒരംഗത്തിന്റെ, മതാന്തര സ്വീകരണം ഏതാണ്ടൊരു
അപമാനകാര്യമായി കരുതിയിരുന്ന പെരുമ്പടപ്പു മൂപ്പീന്ന്, കണ്ണേജപന്മാരുടെ ഏഷണികൾക്ക് വശംവദനായിത്തീർന്നു.പെരുമ്പടപ്പു
തമ്പുരാന്റെ മന്ത്രി സ്ഥാനം വഹിച്ചിരുന്ന
പാലിയത്തച്ചന്റെ ഗൂഡാലോചനകൾക്കും ഏഷണികൾക്കും വശംവദനായ മാടഭൂപതി, എമ്മാനുവൽ
രാജാവിനെ നയത്തിൽ കൊച്ചിയിലേക്ക് ക്ഷണിച്ചുവരുത്തി.
……....അമ്മാവനായ
മാടഭൂപതിയുടെ ക്ഷണത്തെ നിരസിക്കുവാനോ ധിക്കരിക്കുവാനോ
എമ്മാനുവൽ രാജാവ് ശക്തനായില്ല. അമ്മാവന്റെ
ക്ഷണത്തിനു പിന്നിൽ എന്തെങ്കിലും വഞ്ചനയോ
ദുരുദ്ദെശമോ ഉണ്ടായിരിക്കുമെന്നു ശങ്കിക്കുന്നതിനു
കാരണവും ഇല്ലായിരുന്നു.അതിനാൽ സൗഹാർദ്ദ പൂർണ്ണമായ
ക്ഷണത്തെ സമാദരിച്ച്, എമ്മാനുവൽ കൊച്ചിയിലെത്തി.
യാതൊരു മുൻകരുതലും കൂടാതെ വന്നു
ചേർന്ന ആ രാജകുമാരനെ,
പെരുമ്പടപ്പ് പാദഷമാർ സൂത്രത്തിൽ പിടിച്ചു
ബന്ധനസ്തനാക്കുകയാണു ചെയ്തത്..... അവിടെ നിന്ന് എങ്ങനെയോ
രക്ഷ പ്രാപിച്ച രാജകുമാരൻ,
തന്നോടു ചെയ്ത അക്രമത്തിനു, വീരോചിതമായ
പരിഹാരമുണ്ടാക്കിയ ശേഷമേ, രാജധാനിയിൽ കാലു
കുത്തൂ എന്ന ദൃഡ പ്രത്ജ്ഞയോട്
കൂടി കൊച്ചിയിൽ നിന്നും
ദക്ഷിണ ദിക്കിലേക്കു
പോയി. 37.
സഭാചരിത്രകാരനായ
പള്ളിവീട്ടിൽ കുരിയനും ഏതാണ്ട് ഇതേ
വിവരണങ്ങളാണ് നൽകുന്നതെങ്കിലും,
താഴെക്കാണുന്ന വിശദവിവരങ്ങളുംകൂടിഉൾപ്പെടുത്തിയിട്ടുണ്ട്:
മേൽപ്പറഞ്ഞ
പ്രകാരം ക്രിസ്ത്യാനി
രാജ്യവും, രാജാംശവും കൊച്ചി രാജാവിന്
അവകാശപ്പെട്ടതു കൊണ്ട്, തോമ്മാ നസ്രാണികൾ
കൊച്ചി രാജാവിന്റെ പ്രത്യേക സേവകരായി
ഭവിക്കുകയും തോമ്മാ നസ്രാണികളായ 64 ഇല്ലക്കാരുടെയും
കാര്യാന്വേഷണം കൊച്ചി ഇളയ രാജാവ്
നടത്തി വരികയും ചെയ്തിരുന്നു.... രാജ്യം
കൊച്ചിരാജ്യത്തിൽ ഒതുക്കിയതുകൊണ്ട്, തോമ്മാ നസ്രാണികളുടെ പള്ളികൾക്കും
വൈദികർക്കും പ്രത്യേകം ദ്രവ്യ സഹായവും
മറ്റും ചെയ്യുന്നതിന് അദ്ദേഹം നിര്ബന്ധിതനായി എന്നതിന്
യാതൊരു സന്ദേഹവുമില്ലല്ലോ . 38.
ഏതൽ വിഷയകമായ സമകാലിക രേഖകളേയും
പുരാവൃത്തങ്ങളേയും വിലയിരുത്തിക്കൊണ്ട്, പ്രശസ്ത ചരിത്രകാരനായ ബർണാർഡു
തോമ്മാ താഴേക്കാണുന്ന നിഗമനങ്ങളിൽ എത്തിച്ചേരുന്നു.
" നസ്രാണികളുടെ
രാജ്യം നാമാവശേഷമായി തീർന്നിട്ട്, അധികകാലം ആയില്ലെന്നും, ആ
രാജ്യം പെരുംബടപ്പിൽ ലയിച്ചുപോയീ എന്നുമുള്ള ( ഗാമക്കു കൊടുത്ത നിവേദനത്തിലെ
) സംഗതിയിൽ നിന്നു, നമുക്കു മനസ്സിലാക്കാനുള്ളത്,
പറങ്കികൾ കേരളത്തിൽ എത്തിച്ചേരുന്നതിന് കുറേക്കാലം
മുമ്പുവരെ, ആരാജ്യം നിലനിന്നിരുന്നുവെന്നും, രാജവംശം അന്യം
നിൽക്കുകയാൽ പെരുമ്പടപ്പ് അതിനെ കൈവശപ്പെടുത്തി എന്നുമാണ്........ഉദയംപെരൂരിലെ ക്രിസ്തീയ രാജവംശത്തിൽ പുരുഷ
സന്താനത്തിന്റെ രാഹിത്യം ഹേതുവായിട്ടു പുത്ര
സ്വീകരണം ചെയ്യപ്പെട്ടിരുന്ന ക്രിസ്തുമതാനുസാരിയായ രാജകുമാരൻ പിന്നീട് ഹിന്ദു
മതത്തെ അവലംബിക്കുക നിമിത്തം, ഉദയംപേരൂർ രാജ്യം
ഹൈന്ദവ ഭൂപാലന്മാരുടെ അധീനതയിലാവുകയും അനന്തരം പെരുമ്പടപ്പിൽ ലയിക്കുകയും
ചെയ്തു ." 39 .
( ഇതിൽ, വീണ്ടും ഹിന്ദു മതത്തിലേക്ക്
തിരിച്ചുപോയി എന്ന
സൂചന മാത്രം വസ്തുതാപരമായി
ശരിയല്ല.)
തുടർന്നുള്ള ഭാഗങ്ങൾ
പൂരിപ്പിക്കുവാൻ പണ്ഡിതനും ഗവേഷകനുമായിരുന്ന വി .കെ .ജോസഫ് മാപ്പിളയുടെ പഠനങ്ങളെത്തന്നെ
നമുക്കാശ്രയിക്കാം:
ഉദയംപേരൂരിൽ, പണ്ട്
'കുരൂർ' എന്നുപേരുള്ള ഒരു മന ഉണ്ടായിരുന്നു. കൊച്ചി രാജവംശത്തിലെ ഒരു നമ്പൂതിരിയെ,
കുരൂർ നമ്പൂതിരി തൃത്താലി ചാർത്തിയിരുന്നു. ആ നമ്പൂതിരിക്ക്, ഉദയംപേരൂരും പാഴൂരും മറ്റുമായി
ഒട്ടുവളരെ വസ്തു വകകളും ഇല്ലങ്ങളും മഠങ്ങളും ഉണ്ടായിരുന്നു. ഈ നമ്പൂതിരി, അദ്ദേഹത്തിന്റെ
പുത്രനായ പെരുമ്പടപ്പിലെ ഒരു കേരളവർമ്മ ( രാമവർമ്മ എന്നാണ് ചില ലിഖിതങ്ങളിൽ കാണുന്നത്
), രാജകുമാരൻ, തന്റെ വകയായി ഉദയമ്പേരൂരിൽ ഉണ്ടായിരുന്ന ഏതാനും വസ്തുക്കളും ഗൃഹങ്ങളും
ദാനമായി കൊടുക്കുകയുണ്ടായി. അന്നുമുതൽക്ക്, കൊച്ചിയിലെ ആ കൊച്ചുതമ്പുരാനും തമ്പുരാട്ടിയും
ഉദയംപേരൂരിൽ താമസം തുടങ്ങി.അക്കാലം തൊട്ട്, പെരുമ്പടപ്പു സ്വരൂപത്തിന്, കുരൂർ സ്വരൂപം
എന്നുകൂടി ഒരു പേർ സിദ്ദിച്ചു.
പ്രസ്തുത സ്വരൂപം
വക മഠം ഇരുന്ന സ്ഥലം ഇപ്പോൾ ഒരു നസ്രാണിയുടെ കൈവശത്തിലാണ്.ഇന്നും ആ സ്ഥലത്തിന് മഠം
എന്നാണ് പേരുപറഞ്ഞു വരുന്നത്.അവിടെ ഉണ്ടായിരുന്ന കാട്ടിൽ നിന്നും, സ്വർണ്ണം കൊണ്ടുള്ള
ഒരുവലിയ സർപ്പപ്രതിമ, അധികനാൾ മുമ്പ്, മേൽപ്പറഞ്ഞ ക്രിസ്ത്യാനിക്കു കിട്ടി.അയാൾ അത്,കണ്ടനാടു
കത്തോലിക്കാ സുറിയാനി പള്ളിക്കു ദാനം ചെയ്തു..........
തോമ്മാ രാജാവിന്റെ
മരണശേഷം , ദത്തെടുത്ത രാജകുമാരൻ, രാജാവായി വാണു. ഈ സന്ദർഭത്തിൽ പെരുമ്പടപ്പിലേയും മന്ത്രിമാരായിരുന്ന
പാലിയത്തച്ചന്മാർ പുതിയ രാജാവിനെ ഹിന്ദു മതത്തിലേക്ക് ക്ഷണിച്ചുകൊണ്ടു പോകുകയും, കപടോപദേശം
കൊടുത്ത് അവർ അദ്ദേഹത്തെ ലങ്കയിലേക്കയച്ചു ബന്ധിക്കുകയും ചെയ്തു. വില്ലാർവട്ടം രാജാവിന്റെ
ഗമനം മതപ്രസംഗത്തിനാണെന്ന് ക്രിസ്ത്യൻ പ്രമാണിമാരോടും, ഭ്രുഷ്ടുനിമിത്തമുള്ള നാടുകടത്തലാണെന്ന്
ഹിന്ദു പ്രമാണിമാരോടും അച്ചന്മാർ പറഞ്ഞിരുന്നു. ഇതു വാസ്തവമെന്നു വിശ്വസിക്കാനാണ് വളരെ
എളുപ്പമുള്ളതു. അല്ലെങ്കിൽ, വില്ലാർവട്ടം രാജാവിന്റെ രാജ്യവും മറ്റും ഒരു ക്രിസ്ത്യാനിക്കോ
ഉദയമ്പേരൂർ പള്ളിക്കോ ലഭിക്കുമായിരുന്നു. എന്നിങ്ങനെ അധിനിവേശ കാല വിദേശ ചരിത്രകാരനായ
തോമസ് വൈറ്റ്ഹൗസ്, അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ @ അഭിപ്രായപ്പെടുന്നു 40. ഭർതൃവിരഹം നിമിത്തമുണ്ടായ
വ്യാധിയിൽ മേരി രാജ്ഞി മരണമടഞ്ഞു.... . അനന്തരം നസ്രാണി രാജ്യം അവകാശ വഴിക്ക് പെരുമ്പടപ്പിൽ
ലയിച്ചു . അന്നുമുതലാണ്, കൊച്ചി രാജാവ് 64 ഇല്ലക്കാരായ നസ്രാണികളുടെ നേതൃത്വം വഹിക്കാൻ
തുടങ്ങിയത്. പാലിയത്തച്ചനു ഈ സൂത്രം മൂലം, വില്ലാർവട്ടം രാജാവിന്റെ വകയായി ചേന്ദമംഗലത്തുണ്ടായിരുന്ന
കുറെ സ്ഥലങ്ങൾ, കൊച്ചിരാജാവിൽ നിന്നു ലഭിച്ചു.41..
മേൽപ്പറഞ്ഞ വിവരങ്ങളുടെ
വിശ്വാസ്യത വെളിപ്പെടുത്തുന്നതാണ്, വില്ലാർവട്ടത്തെ ദത്തിനെപ്പറ്റി പെരുമ്പടപ്പ് ഗ്രന്ഥ
വരിയിൽ കാണുന്നത് : .....എളയ താവഴി പിന്നെയും വർദ്ധിച്ചു. വില്യാർവട്ടത്തു സ്വരൂപമായിട്ടും,
കുരു സ്വരൂപമായിട്ടും, ദത്തുകൾ പൂകയും, പറങ്കിയെ കൊച്ചിയിൽ രക്ഷിക്കുകയും ചെയ്തു .
( ...Elaya Thavazhi had to resort to adoptions from Villarvattat Swarupam and
Kuru Swarupam. This Swarupam also protected the Portuguese in Cochin.) 42.
ഗ്രന്ഥവരിയിലെ ഈ പ്രസ്താവനയെ
ആധാരമാക്കി ശ്രീ. ജോസഫ് മാപ്പിളയുടെ നിഗമനം ഇപ്രകാരമാണ് :
" വില്ലാർവട്ടം
സ്വരൂപവും കുരു സ്വരൂപവും ഹിന്ദുക്കളായിരുന്നെങ്കിൽ ' ദത്തു പൂകി പറങ്കിയെ രക്ഷിച്ചു'
എന്നു പറവാൻ ന്യായം എന്ത്? ഒന്നുകിൽ കുരു സ്വരൂപം അല്ലെങ്കിൽ വില്ലാർവട്ടം സ്വരൂപം,
രണ്ടിലൊന്ന് നിശ്ചയമായും ക്രിസ്ത്യാനിയായിരുന്നു എന്ന് വിചാരിക്കണം. അല്ലാതെ 'പറങ്കിക്കു
രക്ഷ'യുണ്ടാകാൻ പാടില്ല." 43
വില്ലാർവട്ടം സ്വരൂപത്തിന്റെ
പിന്നീടുള്ള അവസ്ഥയെപ്പറ്റി ഗാസ്പർ കൊറയാ
( Gasper Correa ), എന്ന പോര്ച്ചുഗീസ്
ഗ്രന്ഥകാരനെ ഉദ്ധരിച്ചു
'കൊച്ചിൻ സ്റ്റേറ്റ്
മാന്വ'ലിൽ ഇങ്ങനെ പറയുന്നു :" വംശ വിച്ചേദം വന്ന വില്ലാർവട്ടം രാജസ്വരൂപത്തിലെ
സ്വത്തുക്കളും രാജ്യങ്ങളും പേരുമ്പടപ്പിലേക്ക്
ഒതുങ്ങി. ആ വംശ വിച്ചേദത്തിനു പ്രധാന സൂത്രധാരകത്വം പാലിയത്തച്ചനു തന്നെ, ആ രാജവംശത്തിന്റെ
മൂലസ്ഥാനമായിരുന്ന ചെന്ദമംഗലം കിട്ടി. അങ്ങനെ പാലിയത്തച്ചന്മാർ, ചേന്ദമംഗലം ദ്വീപിന്റെ
മുഴുവൻ ജന്മിയായി." 44.
" വില്ലാർവട്ടത്തെ
വസ്തുക്കളിൽ അധികഭാഗവും ഇപ്പോൾ പാലിയത്തച്ചന്റെ കൈവശമാണ് .......ഉദയംപേരൂരുണ്ടായിരുന്ന
വസ്തുക്കൾ കുറേ ഭാഗം പടുതോൾ മനയ്ക്കലെ നമ്പുതിരി ഇല്ലത്തിന്റെ ഒരു ശാഖയായ കോട്ടൂർ നസ്രാണിക്കും
ലഭിച്ചു. ബാക്കി ഭാഗങ്ങൾ കൊച്ചിക്കടങ്ങി ".45.
വില്ലാർവട്ടം രാജാവിന്റെ
തിരോധാനം , മേരി രാജ്ഞി യുടെ മരണം തുടങ്ങിയവ, നടന്ന വർഷം ഏതാണെന്നും മറ്റുമുള്ള വിവരങ്ങൾ
ലഭ്യമല്ല.
വാസ്കോ ഡ ഗാമ കൊച്ചിയിൽ
വന്നതിനും, കൊടുങ്ങല്ലൂർ ക്രിസ്ത്യാനികൾ അദ്ദേഹത്തെ കണ്ടു നിവേദനം സമർപ്പിച്ചതിനും
രേഖകളുണ്ട്. ഗാമ വന്നത് 1502 - നവംബർ 7-നും തിരിച്ചുപോയത് ഡിസംബർ 8 -നുമാണ് .തോമ്മാ
രാജാവ് 1500 ജനുവരിയിൽ നാടുനീങ്ങിയാതായിട്ടാണല്ലോ ശിലാരേഖ വ്യക്തമാക്കുന്നത്.
കൂടാതെ,ഉദയമ്പേരൂരിലുള്ള
ക്രിസ്ത്യൻ രാജകൊട്ടാരത്തെ കുറിച്ചു, മത ചരിത്രകാരനായ മാക്സി മില്യൻ മുൾ ബോറിന്റെ പുസ്തകത്തിൽ
പരാമർശിക്കുന്നുണ്ട്. അതിൻ പ്രകാരം,1500 ഏപ്രിൽ മാസത്തിൽ, കബ്രാളിനോടൊപ്പം കേരളത്തിലെത്തിയ
, 8 ഫ്രാൻസിസ്ക്കൻ സന്യാസികളിൽ ഒരാളായ , ലൂയീസ്
ഡി സാൽവദോർ ,ആദ്യം കണ്ണൂരിലും പിന്നീട് ഉദയമ്പേരൂർ രാജാവിന്റെ കൊട്ടാരത്തിലും
( at the courts ) താമസിച്ചു. അതിനു ശേഷം മാർത്തോമ്മായുടെ ശവകുടീരം സന്ദർശിക്കുന്നതിനായി
മൈലാപ്പൂരിലേക്കു പോയി. 46.
ഇതിൽ നിന്ന്, ചരിത്രകാരനായ
ശ്രീ. എം .ഒ . ജോസഫ്, എത്തിച്ചേരുന്ന നിഗമനം , ലുയിസ് ഡി സാൽവഡോർ, ഉദയംമ്പേരൂരിൽ താമസിച്ചിരുന്ന
1500 - ൽ, വില്ലാർവട്ടം രാജ്ഞി ജീവിച്ചിരുന്നു എന്നുവേണം വിചാരിക്കുവാൻ. ജീവിച്ചിരുന്നില്ലെങ്കിൽ
തന്നെ, പാതിരിക്കു കൊട്ടാരത്തിൽ താമസ്സിക്കത്തക്കവണ്ണം, അതു അപ്പോഴും ക്രിസ്ത്യാനികളുടെ
പരിപൂർണ്ണ കൈവശത്തിൽ തന്നെ സ്ഥിതി ചെയ്തിരുന്നു .ആകയാൽ 1500 - നും 1502 - നും ഇടയ്ക്കാണ്,
രാജ്ഞി കഥാവശേഷയായതെന്നും, രാജ്യം അന്യം നിന്നതെന്നും, ഒരുവിധം സൂഷ്മതയോടു കൂടിത്തന്നെ
സമ്മതിക്കേണ്ടിയിരിക്കുന്നു.47.
അടിക്കുറിപ്പുകൾ : Foot Notes :
34. L.K.Ananthakrishna Ayyiar : Anthropology of Syrian
Christians, p.57.
35. എം.ഒ . ജോസഫ്,
നെടുംകുന്നം : 'വില്ലാർവട്ടം', p.. 149 ( Qtd.from article of
M.N.Issac,)
36. ,, : ,, ,, 149 ( Qtd from C.P.Thomas)
37. ,, ,, p.37.
38...പള്ളിവീട്ടിൽ
കുര്യൻ : മാർതോമ നസ്രാണികളുടെ സത്യ
വിശ്വാസം, p.396, 397.
39. ബർനാർദ് തോമ്മാ : മാർത്തോമ്മാ ക്രിസ്ത്യാനികൾ " p. 107, 108.
40. വി .കെ . ജോസഫ് മാപ്പിള
: ലേഖനം, കൈരളി മാസിക : പുസ്.
7,ലക്കം 1 ,പേ.25-27.@ Thomas Whitehouse : Lingerigs of Light in a dark Land.. , London ( 1873 ).
41.
,, ,, : ,,
. 7 . ,, .
42. പെരുമ്പടപ്പു സ്വരൂപം ഗ്രന്ഥവരി : p.4 ( മലയാളം & ഇംഗീഷ്)
, കേരള സർക്കാർ ( 2005 .)
43. വി .കെ
. ജോസഫ് മാപ്പിള : ലേഖനം, കൈരളി
മാസിക : പുസ്. 7,ലക്കം 1 ,പേ.25-27.
44. C.Achyutha Menon : Cochin State Manual .p62.
45 എം.ഒ
. ജോസഫ്, നെടുംകുന്നം : 'വില്ലാർവട്ടം', p.. 164.&
46 . Ferroli.D. : Jesuits in Malabar ( 1939 ), Vol.I / 94 , /
Geschichte der Katholischen Missionen in Osteindien by Maximilian Mullbauer,(
1982 ),p.44. / Comm.de Albuquerque, ii c 17, 90, ; iii c 8 , 41; & Wadding. XV ; 95; Belem I, 156.
47. എം.ഒ . ജോസഫ്,
നെടുംകുന്നം : 'വില്ലാർവട്ടം', p.. 166.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ