കേരളം ആദ്യ നൂറ്റാണ്ടുകളിൽ :
ക്രിസ്ത്വബ്ദത്തിന്റെ
ആരംഭദശയിൽ കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം
വിശാലമായ തമിഴകത്തിന്റെ ഭാഗമായിരുന്നു . ദക്ഷിണേന്ത്യയാകട്ടെ , ക്രിസ്തു വർഷത്തിനു ഉദ്ദേശം
നാലുനൂറ്റാണ്ടുകളെങ്കിലും മുമ്പേ , ചേരം , ചോളം
, പാണ്ട്യം എന്നിങ്ങനെ മൂന്നു സ്വതന്ത്ര
രാജ്യങ്ങളായി ഭരണം നടത്തിവരികയായിരുന്നു.
ഈ കാലഘട്ടത്തിലെ ദക്ഷിണേന്ത്യയുടെ ചരിത്രം ഇരുളടഞ്ഞതാണ്.മറ്റുവിധത്തിൽ
പറഞ്ഞാൽ തമിഴ് നാടിന്റെയും കേരളത്തിന്റെയും
ആദ്യകാല രാഷ്ട്രീയ - സാമൂഹ്യ ചരിത്രത്തിലേക്ക് വെളിച്ചം
വീശുന്നത്, തമിഴ് ഭാഷയിൽ വിരചിതമായ
സംഘകാല സാഹിത്യ കൃതികളും ( പതിറ്റുപത്ത് , അകനാനൂറ് , പുറനാനൂറ് , ചിലപ്പതികാരം
, മണിമേഖല തുഅങ്ങിയവ
), അശോക ചക്രവരത്തിയുടെ ശിലാശാസനങ്ങളും ചില വിദേശ
സഞ്ചാരികളുടെ വിവരണങ്ങളുമാണ്.
പ്രശസ്ത ചരിത്ര കാരനായ ഏ
. ശ്രീധരമേനോൻ പറയുന്നതു നോക്കുക :
അന്നു വിശാലമായ തമിഴ്നാടിന്റെ ഭാഗമായിരുന്നു
കേരളം.വേണാട്, കുട്ടനാട് , കുടനാട്
, പൂഴിനാട് , കർക്കാനാട് എന്നിങ്ങനെ അന്നത്തെ
കേരളം അഞ്ചുനാടുകളായി വിഭജിക്കപ്പെട്ടിരുന്നു....... തമിഴ് കൃതികളിലെ സൂചനകളനുസരിച്ചു
, ഇന്നത്തെ തിരുവനന്തപുരം ജില്ലയും കൊല്ലം,പത്തനംതിട്ട
ജില്ലയുടെ ഏതാനും ഭാഗവും ചേർന്നതായിരുന്നു
വേണാട്..... വേണാടിനു വടക്ക്, ഇന്നത്തെ
എറണാകുളം - കോട്ടയം,ഇടുക്കി ,ആലപ്പുഴ
ജില്ലകളും കൊല്ലം ജില്ലയുടെ ചിലഭാഗങ്ങളും
ചേർന്നതായിരുന്നു കുട്ടനാട്. ... അതിനു വടക്കായിരുന്നു കുടനാട്.
തൃശൂർ -പാലക്കാട്, മലപ്പുറം ജില്ലകളും കോഴിക്കോടു ജില്ലയുടെ ഒരു ഭാഗവും കുടനാട്ടിൽ
പെട്ടിരുന്നു. കുടനാടിനു, പടിഞ്ഞാറേ നാട് എന്നർഥം കൽപിക്കാം. കൊങ്ങുനാടിന്റെ പടിഞ്ഞാറുള്ള
രാജ്യം എന്ന നിലയിലായിരിക്കണം ഈ പേരിന്റെ ഉല്പത്തി. ഏറ്റവും വടക്ക് പൂഴിനാടായിരുന്നു.
ചതുപ്പുസ്ഥലങ്ങൾ ധാരാളമുള്ള നാടായിരിക്കാം അത്. കണ്ണൂർ , കാസർകോട് , ജില്ലകളുടെ തീരദേശങ്ങളും
കോഴിക്കോട് ജില്ലയുടെ ഏതാനും അംശവും ഇതിൽ പെട്ടിരുന്നു . പൂഴിനാടിനു കിഴക്ക് വയനാട്
, ഗൂടല്ലുർ ,തുടങ്ങിയ പർവതപ്രദേശങ്ങൾ ചേർന്നതായിരുന്നു കർക്കാനാട്.1
ചേരരാജ്യത്തിൻറെ
ഉത്ഭവകാലത്തെക്കുറിച്ച് വ്യക്തമായ രേഖകളില്ല . എന്നാൽ,
അശോക ചക്രവർത്തിയുടെ ശാസന
പ്രകാരം അതു ക്രിസ്തുവിനു
മുമ്പ് ( B C )
മൂന്നാം നൂറ്റാണ്ടാണ്. സംഘകാല കൃതികളും റോമൻ
ചരിത്ര ഗ്രന്ഥങ്ങളും പറയുന്നത് ചേരം അഥവാ
കേരളം എന്ന സ്വതന്ത്ര രാജ്യം
നിലനിന്നിരുന്നു എന്നു തന്നെയാണ്.
" തുടക്കത്തിൽ,
ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള
തീരദേശവും കൊങ്കുദേശവും ( കോയമ്പത്തൂർ
, സേലം , എന്നിവയും മൈസൂറിന്റെയും നീലഗിരിയുടെയും
ഭാഗങ്ങളും ) കേരളദേശത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും ക്രിസ്തുവർഷാരംഭത്തോടെ അതു , പുതുപട്ടണം മുതൽ
കണ്ണേറ്റി ( ഇന്നത്തെ മലബാർ ,കൊച്ചി
,വടക്കൻതിരുവിതാംകൂർ- വേണാട് ഭാഗങ്ങൾ ) വരെ
മാത്രമായി ചുരുങ്ങുകയാണുണ്ടായത്." 2
കേരളം എന്ന പേരുതന്നെ ചേരം
എന്ന പദത്തിൽ നിന്നുൽഭവിച്ചതാണ്.
പലരും വിചാരിക്കും പോലെ തെങ്ങിന്റെ പര്യായമായ
'കേരം' എന്ന വാക്കിൽ നിന്നല്ല.
കാരണം, കേരം എന്നത് സംസ്കൃത
പദമാണ്. തെങ്ങ് , തേങ്ങ , എന്നിവയാണ്
മലയാള പദങ്ങൾ.
ചേര രാജാക്കന്മാർ ' ചേരപുത്രന്മാർ'
അഥവാ ' കേരളപുത്രന്മാർ'
എന്നാണ് അറിയപ്പെട്ടിരുന്നത്. ആസ്ഥാനം വഞ്ചി എന്ന
തിരുവഞ്ചിക്കുളവും. അത് ഇന്നത്തെ
കൊടുങ്ങല്ലൂർ ഉൾപ്പെട്ട
പ്രദേശം തന്നെയാണെന്നാണ് മിക്ക ചരിത്രകാരന്മാരുടെയും അഭിപ്രായം
.'ചേര' എന്ന പദം 'ചേരൽ'(
ചരിവ് , മലഞ്ചരിവ് ) എന്നർഥമുള്ള തമിഴ് വാക്കിൽ നിന്നുണ്ടായതാണെന്നാണ് , പല തമിഴ്
പണ്ഡിതന്മാരുടെയും അസന്നിഗ്ദ്ധമായ അഭിപ്രായം.
ചേര
ചരിത്രം നൂറ്റാണ്ടു കളിലൂടെ
ഉതിയൻചെരളാതൻ
മുതലുള്ള പ്രതാപ ശാലികളും രണശൂരന്മാരുമായ
പത്തോളം ചേര രാജാക്കന്മാരുടെ
അപദാനങ്ങൾ വർണിക്കുന്ന തമിഴ് ക്ലാസ്സിക്കാണ് പതിറ്റുപത്ത്. കുറ്റ് വാഴ്ച ആയിരുന്നു അവരുടെ ദായ ക്രമം . ആസ്ഥാനം വഞ്ചി ( തിരുവഞ്ചിക്കുളം ),തൊണ്ടി, കരൂർ ഇവയിൽ ഏതെങ്കിലും ആയിരുന്നു. കാർഷിക
-വ്യാവസായിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതിയും പിടിച്ചെടുത്ത രാജ്യങ്ങളിൽ നിന്നുള്ള
ധനവും രാജകീയ ഭണ്ടാരങ്ങളെ സമ്ബുഷ്ട മാക്കിയിരുന്നു. കുതിരപ്പടയും സുസജജമായ ആയുധ പരിശീലനം
നേടിയ സൈന്യ വ്യൂഖവും ചേരന്മാർക്കുണ്ടായിരുന്നതായി സംഘകാല കൃതികളിൽ വിവരിക്കുന്നുണ്ട്.ബാബിലോണിയർ,
ജ്യുതന്മാർ , ഗ്രീക്കുകാർ, റോമാക്കാർ,ചൈനാക്കാർ ,അറബികൾ എന്നിവരുമായി അവർക്ക് ശക്തമായ വ്യാപാര ബന്ധം ഉണ്ടായിരുന്നതായി വിദേശ സഞ്ചാരികളായ
പ്ലീനി, ടോളമി എന്നിവരുടെ കൃതികളിൽ വിവരിക്കുന്നുണ്ട്.4 കുരുമുളകുൾപ്പടെയുള്ള സുഗന്ധ
ദ്രവ്യങ്ങളും ആനക്കൊമ്പ്, ചന്ദനം, തുടങ്ങിയവയുമായിരുന്നു കയറ്റുമതിചരക്കുകൾ.
കൊടുങ്ങല്ലുരിനടുത്തുള്ള
മുസിരിസ് ആയിരുന്നു ചേരരാജ്യത്തെ ഏറ്റവും
പ്രധാന തുറമുഖം. ആ തുറമുഖം
വഴിയുള്ള വിദേശ വ്യാപാരവും ലോകസമ്പർക്കവും
ക്രിസ്ത്വബ്ദത്തിനു വളരെ മുമ്പേ ( സോളമൻ രാജാവിന്റെ കാലം
മുതൽ ) ആരംഭിച്ചുവെങ്കിലും അത് കൂടുതൽ
ഔന്നത്യത്തിലെത്തിയത് ചേരരാജാക്കന്മാരുടെ കാലത്തായിരുന്നു.'ഹിപ്പലസ് ' എന്ന വാണിജ്യപാതത്തിന്റെ
ഗതി കണ്ടുപിടിച്ചതോടെയാണ് ( ക്രി
. വ . 45 ) ഈ
സുവർണ്ണകാലം ആരംഭിച്ചത്.
ചേരന്മാരുടെ
കാലത്താണ് വിദേശ മതങ്ങളായ യഹൂദ
മതവും ക്രിസ്തു മതവും കേരളത്തിലെത്തിയത്.ആ സമയത്ത്
ബുദ്ധിസവും ജൈനിസവും ഇവിടത്തെ പ്രബല
മതങ്ങളായിരുന്നു. ക്രിസ്തു ശിഷ്യനായ തോമ്മാ
ശ്ലീഹ, മലബാർ തീരത്തുള്ള കൊടുങ്ങല്ലൂരിൽ ( മാല്യങ്കര
) എത്തിയത് 'ഉതിയൻ ചെരലാതൻ' ചേരനാടിന്റെ
അധിപനായിരുന്ന കാലത്ത് ആണെന്നാണു ചാവുകടൽ രേഖകളുടെ ( കുമ്രാൻ
ചുരുളുകൾ ) പഠനത്തിന്റെ വെളിച്ചത്തിൽ ചില ചരിത്രകാരന്മാർ
ഉറച്ചുവിശ്വസിക്കുന്നത്. കേരള നസ്രാണി പാരമ്പര്യവും
ഏതാണ്ട് ആദിശയിലാണ്. ഈ മതങ്ങൾക്ക്
എല്ലാവിധ സഹായ സഹകരണവും വ്യാപാര
-മതപ്രചാരണ സ്വാതന്ത്ര്യവും പെരുമാക്കന്മാരിൽ നിന്നു ലഭിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്.
……………………………………………..
അടിക്കുറിപ്പുകൾ Foot Notes
:
1. എ. ശ്രീധര മേനോൻ : കേരള ചരിത്രം - പേ
. 75.
2. സീ. അച്യുത മേനോൻ : കൊച്ചി
സ്റ്റേറ്റ് മാനുവൽ - പേ . 43.
3. The Periplus of the Erythraen Sea –
p.53 – 65.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ