( 6 ) വില്ലാർവട്ടം സ്വരൂപം -- കൊച്ചി രാജ്യത്തിൽ ലയിച്ച ക്രിസ്ത്യൻ രാജവംശം .
പന്ത്രണ്ടാം
ശതകത്തോടെ കുലശേഖര സാമ്രാജ്യം ശിഥിലമാവുകയും
അനേകം സ്വരൂപങ്ങൾ ( നാട്ടു
രാജ്യങ്ങൾ ) ഉയർന്നുവരികയും ചെയ്തു.
പെരുമ്പടപ്പ് ( കൊച്ചി
),കോലത്തുനാട്, നെടിയിരിപ്പ്, വള്ളുവനാട്, വേണാട്, തുടങ്ങിയ രാജ്യങ്ങൾ
ശക്തി പ്രാപിച്ചത് ഏതാണ്ട് ഈ കാലഘട്ടത്തിലാണ്.
മറ്റൊരദ്ധ്യായത്തിൽ
സൂചിപ്പിച്ചതുപോലെ, പെരുമാൾ ഭരണത്തിന്റെ അവസാനകാലത്ത്,
ഇപ്രകാരം സ്വാതന്ത്ര്യം
പ്രാപിച്ച സ്വരൂപികളിൽ ഒന്ന് വില്ലാർ വട്ടം (വില്യാർവട്ടത്തു) എന്ന
ക്രിസ്ത്യൻ രാജവംശമായിരുന്നു.പെരുമ്പടപ്പു സ്വരൂപമെന്ന കൊച്ചിരാജവംശത്തിന്റെ
ഉത്ഭവം പോലെ തന്നെ, സാമന്ത സ്വരൂപമായ ‘വില്ലാർവട്ട’ത്തിന്റെ ഉത്ഭവവും,'പെരുമ്പടപ്പു
ഗ്രന്ഥവരി', പാലിയം കുടുംബ ചരിത്രം,
ഉദയംപേരൂർ പള്ളി ലിഖിതങ്ങൾ, നസ്രാണികൾ, (തങ്ങളുടെ വംശത്തിൽ ഉണ്ടായിരുന്ന രാജാവിനെപ്പറ്റി), വാസ്കോ ഡി ഗാമയ്ക്ക് കൊടുത്ത നിവേദനം, തുടങ്ങിയ രേഖകളിൽ വ്യക്തമായ സൂചനകൾ ഉണ്ടെങ്കിലും,
വിശദാംശങ്ങളുടെ അഭാവം മൂലം ഇന്നും ഒരു
പ്രഹേളികയായി അവശേഷിക്കുകയാണ്. അത് ഭാഗികമായിട്ടെങ്കിലും അനാവരണം ചെയ്യപ്പെട്ടതാകട്ടെ,
പോർച്ചുഗീസ് അധിനിവേശ കാലത്തോടെയും. (ഈ പരമ്പരയുടെ വിഷയം 'കൊച്ചി
രാജ്യ ചരിത്രവും വില്ലാർവട്ടം രാജവംശവും'
ആകയാൽ തുടർന്നുള്ള വിവ രണങ്ങൾ,
പ്രധാനമായും, ആ വിഷയം
കേന്ദ്രീകരിച്ചായിരിക്കും).
'വില്ലാർവട്ട ' ത്തിന്റെ അടിവേരുകൾ :
കേരള ചരിത്രകാരന്മാരുടെ പോതുവിലുള്ള നിഗമനപ്രകാരം,ചേന്ദമംഗലത്തു (കോട്ടയിൽ കോവിലകം ) 'പാർത്ത'
വില്ലാർവട്ടം രാജവംശം, കൊടുങ്ങല്ലൂർ തലസ്ഥാനമാക്കിവാണ
ചേര രാജാക്കന്മാരുടെ, ഒരു
താവഴിയുടെ, പിന്തുടർച്ചാവകാശിക ളാ യിരിക്കണം.
കൊച്ചി രാജാവിന്റെ ഒരു സാമന്തനായിരുന്നു,
ക്ഷത്രിയ വംശജനായ വില്ലാർവട്ടം രാജാവെന്നും,
അദ്ധേഹത്തിന്റെ കീഴിലെ ഒരു ഇടപ്രഭുവായിരുന്നു
ചേന്ദമംഗലത്തെ പാലിയത്തച്ചനെന്നും, ഒരു പാലിയത്തച്ചന്റെ
പൌത്രനായ സി.
അച്യുത മേനോൻ 'കൊച്ചി സ്റ്റേറ്റ്
മാനുവലി'ൽ പറയുന്നുണ്ട്
: " അച്ചൻ, ആദ്യം, വില്ലാർവട്ടത്തു രാജാവിന്റെ
ഒരു സാമന്തനായിരുന്നു. ഈ
രാജാവാകട്ടെ. കൊച്ചിക്കു വിധേയനായ ഒരു
ക്ഷത്രിയനായിരുന്നു.( വില്ലാർവട്ടം ) രാജ്യത്തിന്റെ
വിസ്തൃതി എന്തു മാത്രമാണെന്ന് അറിഞ്ഞു
കൂടാ എന്നാൽ, ചേന്നമംഗലവും
അതിനു വടക്കും തെക്കുമുള്ള ഭാഗങ്ങളും
ഇതിൽ ഉൾപ്പെട്ടിരുന്നു ".15..
വില്ലാർവട്ടം
രാജ്യത്തിന്റെ വിസ്തീർണത്തെപ്പറ്റി 'പാലിയം ഈടുവൈപ്പിലെ' ഒരു
പുരാതന രേഖയിൽ ഇങ്ങനെ കാണുന്നു
:" കരിയമ്പള്ളിക്കടവിനു കിഴക്ക്
എളന്തിക്കരക്കു നേരെ നെടുമ്പറത്തു എളെടം
ചുങ്കം എടുക്കുന്നതിനു
ദിക്ക് അഞ്ച അംബുരുത്തിക്കു പടിഞ്ഞാട്ടു
വടക്കോട്ടിനും കിഴക്കോട്ടും തെക്കു കരിയെമ്പിള്ളിക്കും മുടുകെൻപാലെയ്ക്കും
വടക്കെ കാഞ്ഞില (ര ) പുഴയ്ക്കു
തെക്കോട്ടു നടു അറുതി
പടിഞ്ഞാട്ടു പള്ളിപ്പുറത്തോളം വില്യാർവട്ടത്തു സ്വരൂപത്തിനുണ്ട് ."16.
ഈ രാജ്യത്തിന്റെ സ്ഥാപന കാലം ക്രിസ്ത്വബ്ദം
നാലാം നൂറ്റാണ്ടിന്റെ
അവസാനത്തിലോ അഞ്ചാം നൂറ്റാണ്ടിന്റെ
ആരംഭത്തിലോ ആണെന്നാണ് ചരിത്രകാരന്മാരുടെ പൊതുവിലുള്ള
അഭിപ്രായമെങ്കിലും പ്രശസ്ത കേരളചരിത്രകാരനായ കെ
.പി .പദ്മനാഭ മേനോൻ, ഇക്കാര്യത്തിൽ ( യഹൂദ
- സിറിയൻ ക്രിസ്ത്യൻ താമ്ര ശാസനങ്ങളുടെ
വെളിച്ചത്തിൽ ),ചില പാഠഭേദങ്ങൾ
പ്രസ്താവിക്കുന്നുണ്ട് .
ഈ രാജ്യത്തിന്റെ
ഉത്ഭവത്തെപ്പറ്റി പ്രശസ്ത വിദേശ ചരിത്ര
കാരനായ അസ്സെമാനെ ഉദ്ധരിച്ചു കൊണ്ട്
' തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ' പറയുന്നത്
നോക്കുക : സ്വന്തം ശക്തിയോടൊപ്പം രാജകീയ
ആനുകൂല്യങ്ങളോടും അധികാരങ്ങളോടും കൂടി ഒരു പ്രബല
സമുദായമായി വളർന്നതോടെ, കൊല്ലത്തെയും കൊച്ചിയിലെയും നസ്രാണി-ക്രിസ്ത്യാനികൾ, തങ്ങളുടെ
ഇടയിൽ നിന്നു തന്നെ ഒരു
രാജാവിനെ തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചു.കാരണം, ഇക്കാലമത്രയും
അവർ പലനാട്ടു രാജാക്കന്മാരുടെ
കീഴിൽ ചിന്നിച്ചിതറി കിടക്കുകയായിരുന്നു. അചിരേണ, അവർ ബലിയാർത്തെ ( വില്ലാർവട്ടം
) എന്നപേരിൽ ഒരു ക്രിസ്ത്യൻ
രാജാവിനെ തെരഞ്ഞെടുത്തു. പിന്തുടര്ച്ചാവകാശി ഇല്ലാതെ, കൊച്ചി രാജവംശത്തിൽ
ലയിക്കും വരെ, ഈ പ്രത്യേക
രാജാവും വില്ലാർവട്ടം രാജവംശവും തുടർന്നു. ഇപ്രകാരം
അന്യം നിന്നുപോയ രാജവംശവും പ്രജകളും
അങ്ങനെ കൊച്ചിരാജാവിന്റെ അധികാര സീമയിലാവുകയും ചെയ്തു.
കൊച്ചി രാജവംശത്തിന്റെ അധികാരതിർത്തികൾ വിസ്തൃതമാവുകയും, വില്ലാർവട്ടം ലയിച്ച ഉദയംപേരൂർ, അതിന്റെ
ഭാഗമാവുകയും ചെയ്തതോടെ, കൊച്ചി രാജാക്കന്മാർക്ക്
മാർത്തോമ്മാ ക്രിസ്ത്യാനി കളുടെമേൽ, പ്രത്യേക അധികാരം
ഉണ്ടാവുകയും ചെയ്തു.സ്വന്തമായ രാജപദവി
നഷ്ട്ടപ്പെട്ടതോടെ, അവർ താന്താങ്ങളുടെ
പ്രദേശത്തെ നാട്ടുരാജാക്കന്മാരുടെ കീഴിലായി.പറങ്കികൾ വരുമ്പോൾ
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സ്ഥിതി ഇതായിരുന്നു.17.
വില്ലാർവട്ടം, കോഴിക്കോടൻ ഗ്രന്ഥവരിയിൽ :
കേരള ചരിത്രത്തിൽ, പ്രത്യേകിച്ച് സാമൂതിരി ചരിത്രത്തിൽ സ്വന്തമായ
ഗവേഷണ-പഠനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത
ചരിത്രകാരനായ ശ്രീ.എൻ
.എം നമ്പൂതിരി, തന്റെ ഗ്രന്ഥത്തിൽ കൊച്ചി
രാജാവിന്റെ സാമന്തനായ വില്ലാർവട്ടം രാജാവിനെയും
സ്വരൂപത്തേയും കുറിച്ചും,അത് ഒരു
ക്രിസ്തീയ രാജവംശമാണെന്നു
കാണിച്ചും ' കോഴിക്കോടൻ ഗ്രന്ധവരി'യിൽ
നിന്നും ചില തെളിവുകൾ
ഹാജരാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ
വാക്കുകളിൽ: ......വില്ല്യാർവട്ടം സ്വരൂപത്തെപറ്റി പേരെടുത്തുപറയാവുന്ന
ആദ്യത്തെ രേഖ ' കോഴിക്കോടൻ ഗ്രന്ഥവരി'യിലാണു കാണുന്നത്.
വില്ല്യാർവട്ടം സ്വരൂപം അടൂർ ഗ്രാമം
@ കൊള്ള ചെയ്തതിന്റെ വിവരണമാണ് ഈ രേഖ
( അനുബന്ധം 3.2 ) നെടുങ്ങനാട്ടു നമ്പിടി ചെറുവള്ളി അച്ചമ്മാരെ
നീക്കി പെരുമുണ്ടമുക്കിലേക്കുടത്തുവച്ച സുപ്രധാന
സംഭവവും ഗ്രന്ഥവരിയിലുണ്ട്.കൊല്ലം 780-- ലാണീസംഭവം. 18.
അനുബന്ധം
3.1 : ഗ്രന്ഥവരി പകർപ്പു മാത്രമേ ലഭിക്കുന്നുള്ളൂ
..എ .ഡി . 1558 - 59 -- ലെ
അരിയിട്ടു വാഴ്ച, വാകതളി രേഖകളും
ഇതോടൊപ്പമുണ്ട്.അവയുടെ മൂലഗ്രന്ഥങ്ങളും ലഭിച്ചിട്ടില്ല.........വില്ല്യാർവട്ടത്തു നമ്പൂതിരി,
നെന്മിനി ചാത്രകളി, ചുണ്ടക്കമണ് ചാത്രകളി
വാക്കനാറാണ് ചാത്രംപൂടർ ഇത്യാദി പ്രധാന
പരാമർശങ്ങളും 1538 - ലെ രേഖയിലുണ്ട്.19.
അനുബന്ധം
3.2. : നാലാം നമ്പർ ഗ്രന്ഥം, അവസാന
ഓല. വില്ല്യാർവട്ടം സ്വരൂപം
ഒരു കൃസ്തീയ രാജവംശമാണെന്ന്
ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു.ഈ സ്വരൂപത്തെപ്പറ്റി
ഇന്നുവരെ ചരിത്രരേഖകളിൽ പേരെടുത്തുപറഞ്ഞ് പരാമർശം കണ്ടിട്ടില്ല എന്നും
പറയുന്നുണ്ട്.
ഇവർ ക്രുസ്ത്യാനികളായിരുന്നുവെന്നതിന്, രേഖയൊരു തെളിവാകുന്നില്ല. പക്ഷെ
ഹൈന്ദവേതര വംശമാണോ എന്നു സംശയിക്കാനുള്ള
സാഹചര്യത്തെളിവ് രേഖയിലുണ്ട്.888 ( എ.ഡി
. 1713 )വൃശ്ചികം രണ്ടാം തീയതി അവർ അടൂർ ഗ്രാമം ആക്രമിക്കുകയും
ക്ഷേത്രത്തിലെ തോണി ബലമായി കൊണ്ടുപോകയും
ഗ്രാമവാസികളായ ബ്രാഹ്മണരെ ഉപദ്രവിക്കുകയും ചെയ്തു.ക്ഷേത്രം തീവച്ചു നശിപ്പിച്ചു.ഈ സംഭവം
ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്....20.
പാലിയം രേഖ കളിൽ :
പാലിയം രേഖകളിലും,
പാലിയം ചെപ്പേടുകൾ, പാലിയം ഈടുവൈപ്പു, തുടങ്ങിയവയിലും വില്ലാർവട്ടം രാജാവിനെപ്പറ്റിയുള്ള
നിരവധി പരാമർശങ്ങൾ കാണാം.
പാലിയത്ത്
പ്രഭു കുടുംബാംഗവും മുൻ ചരിത്ര
പ്രൊഫസ്സറുമായ എം . രാധാദേവിയുടെതായി , ഈ
അടുത്തകാലത്ത് പ്രകാശനം ചെയ്ത ' പാലിയം
ചരിത്രം' എന്നഗ്രന്ഥത്തിലും ഈ വിഷയം
പ്രതിപാതിക്കുന്നുണ്ട്: "
... വന്നേരി ഉൾപ്പടെ പൊന്നാനിയും വള്ളുവനാട്
മൊത്തവും സാമൂതിരിയുടെ അധീനതയിലായത്തോടെ വന്നേരിയിലെ ആസ്ഥാനമായ ' ചിത്രകൂടമുപേക്ഷിച്ചു പെരുമ്പടപ്പുകാർ, കൊടുങ്ങല്ലൂരിനടുത്തുള്ള
തിരുവഞ്ചിക്കുളത്തേയ്ക്കു പോന്നു.....1400-ആം ആണ്ടോടു കൂടി തൃക്കണാമതിലകവും തിരുവഞ്ചിക്കുളവും
സാമൂതിരിയുടെ നിയന്ത്രണത്തിലായി..... അതോടെ തിരുവഞ്ചിക്കുളത്തുനിന്ന് 20 മൈൽ തെക്കു
കിഴക്കായി മാറിക്കിടന്നിരുന്ന കൊച്ചിപ്രദേശത്ത് അവർ താമസമുറപ്പിച്ചു.1341 –ലുണ്ടായ
വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ അഴി നികന്നു പോകയും കൊച്ചി ഒരു തുറമുഖമായി രൂപപ്പെടുകയും
ചെയ്തിരുന്നു.... പെരുമ്പടപ്പു സ്വരൂപത്തിന്റെ സ്ഥാനാന്തരത്തോടെ പാലിയത്തുകാരും ...
കൊടുങ്ങല്ലൂരിൽ നിന്ന് ഏറെ ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ചേന്നമംഗലമാണ് സ്ഥിരസങ്കേതമായി
തിരഞ്ഞെടുത്തത്. വസ്തുനിഷ്ട്ടമായ രേഖകൾ ലഭ്യമല്ലെങ്കിലും പാലിയം രേഖകളിൽ ഈ സ്ഥാനാന്തരത്തെക്കുറിച്ച്
വ്യക്തമായ സൂചനകളുണ്ട്. അക്കാലത്തു ചേന്നമംഗലവും അതോടുചേർന്ന ഭൂപ്രദേശവും വില്ലാർവട്ടത്തു രാജാവിന്റെ അധീനതയിലായിരുന്നു. ഈ വില്ലാർവട്ടത്തു
രാജാവ് കൊച്ചിയുടെ സാമന്തനായിരുന്നു. ചേന്നമംഗലത്തുള്ള വില്ലാർവട്ടം കുന്നിനു മീതെ
ഒരു കോട്ടയ്ക്കകത്തായിരുന്നു, ഈ രാജാവിന്റെ കൊട്ടാരം. മഹാമനസ്ക്കനായ വില്ലാർവട്ടത്തു
രാജാവ് ജൂതർക്കും ക്രിസ്ത്യാനികൾക്കും ആരാധനാലായങ്ങൾ നിർമ്മിക്കാനുള്ള ഭൂമിയും ധനവും
നല്കി.........കേരളത്തിലെ ഒരു പഴയ ക്രൈസ്തവ രാജവംശമാണ് വില്ലാർവട്ടം എന്നു ചില അഭിപ്രായങ്ങൾ
നിലവിലുണ്ട്.21. ഇവിടെ, പാലിയത്ത് അച്ചന്മാർ വരുമ്പോൾ, ചെന്നമംഗലത്ത്, വില്ലാർവട്ടം
രാജാവും കോട്ടയിൽ കോവിലകവും ഉണ്ടായിരുന്നു
എന്നാണു ലേഖിക പറയുന്നത്.
കോട്ടയിൽ കോവിലകം , ‘വില്ലാർവട്ട’ത്തിന്റെ രാജധാനി :
വില്ലാർവട്ടം
രാജാവിന്റെ അഥവാ വില്ലാർവട്ടം സ്വരൂപത്തിന്റെ
ആദ്യത്തെ ( ? ) ആസ്ഥാനം,
വടക്കൻ പറവൂരിനടുത്ത്, ചേന്നമംഗലത്ത്, കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു ഏകദേശം തെക്കുകിഴക്കായി, പെരിയാറിന്റെ
തെക്കേ തീരത്തുള്ള, ഒരു
കുന്നിന്മേലായിരുന്നു സ്ഥിതി ചെയ്തിരുന്നത്.അതിനു
ചുറ്റും ഒരു മതിൽക്കെട്ടും
അതിനെ ചുറ്റി, നദിയിൽ തിരിച്ചു
വിട്ടിട്ടുള്ള ഒരു കിടങ്ങും
ഉണ്ടായിരുന്നു.അനേകം നൂറ്റാണ്ടുകളായി പെരിയാറ്റിൽ
വർഷം വര്ഷം
പ്രതി ഉണ്ടാകാറുള്ള ജല പ്രളയം
നിമിത്തം, കൊട്ടാരം നിന്നിരുന്ന കുന്നിന്റെ വടക്കും
കിഴക്കുമുള്ള ഭാഗങ്ങൾ ഇപ്പോൾ നഷ്ടീ
ഭവിച്ചിട്ടുണ്ട്. (ശേഷിച്ച അവശിഷ്ടങ്ങൾ കുന്നിനു
മീതെ കാണാവുന്നതാണ് )
കോട്ടക്കകത്തായിരുന്നു
കൊട്ടാരം എന്നതിനാലാണ് ഈ പ്രദേശത്തിനു
കോട്ടയിൽ കോവിലകം എന്നു പേരുവീണത്
22.
കുന്നിന്മേലുള്ള
വിഷ്ണു ക്ഷേത്രവും താഴ്വരയിൽ
ജ്യൂത സെമിത്തേരിയും ക്രിസ്ത്യൻ പള്ളിയും മുസ്ലിം
പള്ളിയും, മത സൗഹാർദത്തിന്റെ
പ്രതീകമായി ഒരേ പരിസരത്തു
തന്നെ, സ്ഥിതി ചെയ്യുന്നത്, ഇവിടെ
മാത്രമാണ്.
പാലിയം കൊട്ടാരവും, നാലുകെട്ടും, പാലിയത്ത് അച്ചന്മാരും .
ചേന്നമംഗലത്ത്,
വില്ലാർവട്ടം രാജധാനിയായ കോട്ടയിൽ കോവിലകത്തുനിന്ന്
ഏതാനും കിലോമീറ്റർ വടക്കു പടിഞ്ഞാറാണ്,
കൊച്ചിരാക്കന്മാരുടെ പ്രധാന മന്ത്രി സ്ഥാനം
വരെ കയ്യാളിയ പാലിയത്തച്ചന്മാരുടെ
ജന്മ ഗേഹമായ പാലിയം
നാലുകെട്ടും അതിനൽപ്പം അകലെയുള്ള, ഭരണ
സിരാകേന്ദ്രമായി വർത്തിച്ച പാലിയം കോവിലകവും.
‘ഏതാണ്ട്
നാനൂറ് വർഷം മുമ്പ്, വന്നേരിയോടു
വിട ചൊല്ലിയ പാലിയം
എന്ന നായർകുടുംബം, താമസമുറപ്പിക്കാൻ
ഉചിതമായൊരു സ്ഥലം കണ്ടെത്തിയത് ഈ
പച്ചതുരുത്തിലാണ്.' ( കേരളീയ വാസ്തു വിദ്യയുടെയും
ഡച്ചു പൈതൃകത്തിന്റെയും സമജ്ഞസ സമ്മേളനമായ പാലിയം
നാലുകെട്ട്, ഇന്നു മുസിരിസ് പൈതൃക
മേഖലയിലുള്ള ഒരു സുന്ദര
മ്യൂസിയമായി മാറിയിരിക്കുന്നു. )
വില്ലാർവട്ടം രാജാക്കന്മാർ ക്ഷത്രിയരായിരുന്നെന്നും, ഒടുവിലത്തെ രാജാവ് ക്രിസ്തു
മതത്തിൽ ചെർന്നതിനാൽ കൊച്ചി രാജാവ് അദ്ദേഹത്തെ
സ്ഥാനഭ്രുഷ്ട്ടനാക്കുകയും, ചേന്നമംഗലത്തെ ഈ രാജാവിന്റെ
വകയായിരുന്ന സ്ഥലങ്ങൾ പാലിയത്തുകാർക്ക് ഒതുക്കി
എന്നും, ഭ്രുഷ്ട്ടരാജാവ് ഉദയംപേരൂരിൽ പോയി വില്ലാർവട്ടം പുനസ്ഥാപിച്ചു
എന്നും എൽ.കെ .അനന്തകൃഷ്ണ
അയ്യർ,പുത്തേഴത്ത് രാമമേനോൻ ,കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ
തമ്പുരാൻ എന്നിവരടക്കമുള്ള ചരിത്രകാരന്മാർ പലരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ
പരാമർശിച്ചിട്ടുണ്ട്.22.
മേല്ക്കാണിച്ച
നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കും അടിവരയിടാൻ പോന്ന ഒന്നാം
തരം രേഖയാണ്, ഉദയംപേരൂർ
( സൂനഹദോസ് ) പള്ളിയിൽ കാണുന്ന ശിലാലിഖിതം: " ചേന്നോങ്ങലത്തു പാർത്ത വില്ലാർവട്ടം തോമാ
രാചാവു നാടുനീങ്ങി, 1500 കു. ൨ "എന്നാണ് 'നാനം മൊനം പഹ്
ലവി' യിലുള്ള ആ
ലിഖിതം. ( വിശകലനം പിന്നാലെ ).
പക്ഷ, അൽഭുതമെന്നു
പറയട്ടെ, ഇത്തരം രേഖകളുടെ
പിൻബലവും സി. അച്യുത
മേനോനെ പോലുള്ള ആദ്യകാല ചരിത്ര
പണ്ഡിതന്മാരുടെ അസന്നിഗ്ദ്ധമായ ഭാഷ്യങ്ങളും ഉണ്ടെങ്കിലും കൊച്ചി രാജവംശത്തിലെ ഈ
സ്വരൂപത്തിന്റെ ചരിത്രം, ഒരു കല്പ്പിതകഥ
യായി കാണാനാണ് പല
ചരിത്രകാരന്മാർക്കും താല്പര്യം
അടിക്കുറിപ്പുകൾ : Foot Notes :
15. C. Achyuta Menon
: Cochin State Manual , p.96.
16. റ്റി
. ജോസഫ് ( കോട്ടയം ) : ' ചേരമാൻ
മകുടം
' ( ചരിത്രാഖ്യായിക
), മുഖവുര,
പേ
. 1 ( Qtd. by എം. ഒ . ജോസഫ്
, നെടുങ്കുന്നം : p.73
).
17. G.T.Mackenzie :
Travancore State Manual,Vol.ii / p. 147 ( Quoted from Asseman : Bibliotheca Orientalis, iv /442.)
@ ഇത് ആലുവായ്ക്കടുത്തുള്ള 'മേലടൂർ' ആണു ; തെക്കൻ കേരളത്തിലെ അടൂർ അല്ല.
@ ഇത് ആലുവായ്ക്കടുത്തുള്ള 'മേലടൂർ' ആണു ; തെക്കൻ കേരളത്തിലെ അടൂർ അല്ല.
18. എൻ
. എം
. നമ്പൂതിരി, : ' സാമൂതിരി
ചരിത്രത്തിലെ
കാണാപ്പുറങ്ങൾ',
പേ.18
- 19 .
19. ,, : ,, അനുബന്ധം.3.1
,
20 . ,, ,,
,, :3.2..
21.. Prof. എം
. രാധാദേവി
: ( പുനരാഖ്യാനം
: ശ്രീകുമാരി
രാമചന്ദ്രൻ
) : പാലിയം
ചരിത്രം,
പേ
. 17 -18 .
22 . (1 ) L.K.Ananthakrisha Ayyar : Anthropology of
Syrian Christians,( 1926 ), page 57.
( 2 )
പുത്തേഴത്ത് രാമ മേനോൻ : ശക്തൻ
തമ്പുരാൻ
, പേ
. 662- 667.
MGSനെപ്പോലെയുള്ള തിരുമണ്ടന്‍ ചരിത്രകാരന്മാരന്‍മാര്‍ തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടേയില്ലെന്ന നട്ടാല്‍ കുരുക്കുന്ന നുണ അഥവാ, മഠയത്തരം ഒരു ഉളുപ്പുമില്ലാതെ പലയിടത്തും പ്രസ്താവിക്കാറുണ്ട്.. .ഈ MGS സ്വയമായി നടത്തിയിട്ടുള്ള മിക്ക ചരിത്ര നിരീക്ഷണങ്ങളും ഇതുപോലെയുള്ള വിഢിത്വങ്ങളായിരുന്നു എന്ന് അറിയുമ്പോള്‍, ആ കച്ചിത്തുരുമ്പില്‍ പിടിച്ച് വിശുദ്ധതോമാശ്ലീഹായുടെ പ്രേക്ഷിത പ്രവൃത്തിയെ നിഷേധിക്കുന്നത് മണ്ടത്തരമാണെന്ന് ബോദ്ധ്യപ്പെടും...
മറുപടിഇല്ലാതാക്കൂവില്ലിയാര്വട്ടം പോലെയുള്ള രാജവംശങ്ങള്‍ പോലും ഉള്ള കേരളക്രൈസ്തവ പാരമ്പര്യത്തെ, കേവലം ഗോവയിലെയോ മുംബൈയിലെയോ ക്രൈസ്തവരെപ്പോലെ പാശ്ചാത്യരുടെ വരവിനു ശേഷം മാത്രം ഉടലെടുത്ത ക്രൈസ്തവരായി ചിത്രീകരിക്കുന്നത് മഠയത്തരം തന്നെ.
തോമ്മാശ്ലീഹായുടെ കേരള സന്ദർശനത്തെയും ക്രൈസ്തവ ചരിത്ര സംബന്ധമായ മറ്റു പല വിഷയങ്ങളെയും കുറിച്ച്, മഹാചരിത്ര പണ്ഡിതനെങ്കിലും ശ്രീ.MGS- ന്റെ നിലപാടുകൾ യുക്തിരഹിതവും മുൻവിധികൾ നിറഞ്ഞതുമാണ്. അദ്ധേഹത്തെ ബന്ധിപ്പിക്കാത്ത സംരംഭങ്ങളെയും ( ഉദാ. പട്ടണം ഗവേഷണം ), പ്രസ്ഥാനങ്ങളെയും അവഗണിക്കുകയോ തമസ്കരിക്കുകയോ ചെയ്യുന്നതായും കാണുന്നു. ഉദയംപേരൂർ പള്ളിയിലുള്ള 'വില്ലാർവട്ടം തോമ്മാ രാജാവി'നെ ക്കുറിച്ചുള്ള സ്പഷ്ട്ടമായ ശിലാലിഖിതം പഠന വിഷയമാക്കാൻ തയ്യാറാകാത്തത്, ഈ അവഗണനയുടെ ഉത്തമ ഉദാഹരണമാണ്. തങ്ങളുടെ അഭിപ്രായം സത്യമാണ്.
ഇല്ലാതാക്കൂ