കുലശേഖര
സാമ്രാജ്യവും കേരളവും .:
ക്രിസ്ത്വബ്ദം
800 - നോടു കൂടി കുലശേഖരപ്പെരുമാക്കന്മാരാണ് തിരുവഞ്ചികുളം അഥവാ
മഹോദയപുരം കേന്ദ്രമാക്കി കേരളം ഭരിച്ചത്.
പ്രൊഫസർ ഇളംകുളം കുഞ്ഞൻ പിള്ള
നടത്തിയ സുദീർഘമായ പഠന - ഗവേഷണങ്ങളാണ്
രണ്ടാം ചേരസാമ്രാജ്യം എന്നറിയപ്പെടുന്ന കുലശേഖര രാജാക്കന്മാരുടെ ആധികാരിക
ചരിത്രം അനാവരണം ചെയ്തത്. " കുലശേഖര
വർമ്മയുടെ നേതൃത്വത്തിൽ ക്രി. വ . 800 മുതൽ
1102 വരെ ഉള്ള മൂന്ന് നൂറ്റാണ്ടുകളെങ്കിലും,
കേരളം,സമഭാവവും ഏകശാസനവുമായ ഒരു
സാമ്രാജ്യമായി വർത്തിച്ചിരുന്നു എന്ന് രണ്ടാം ചേരസാമ്രാജ്യത്തിന്റെ
ചരിത്രം അസന്നിഗ്ദ്ധമായി തെളിയിക്കുന്നു, " എന്ന് എ.ശ്രീധര
മേനോൻ നേരത്തെ പറഞ്ഞു വച്ചിരുന്നു.4.
കുലശേഖര പെരുമാളുടെ പ്രതാപതിനു പിന്നിൽ
ബ്രാഹ്മണ സ്വാധീനം പ്രകടമായിക്കാണാം. ബ്രാഹ്മണർ
കേരളത്തിലുടനീളം സ്ഥാനമുറപ്പിക്കുകയും ഇവിടത്തെ ഹൈന്ദവ മതവിശ്വാസങ്ങളെയും
സാമൂഹ്യ വ്യവസ്ഥകളെയുമെല്ലാം കീഴ്മേൽ മറിക്കുകയും ചാതുർ
വർണ്യം നടപ്പാക്കുകയും നാടുവാഴികളെയും രാജാക്കന്മാരേയും ക്ഷത്രിയരായി അവരോധിക്കുകയും തങ്ങളുടെ ചോൽപ്പടിയിലാക്കുകയും ചെയ്തു.5.
രാമവർമ്മ കുലശേഖരൻ : അവസാനത്തെ പെരുമാൾ :
ചരിത്ര പണ്ഡിതന്മാരായ പ്രൊഫസർ ഇളംകുളം കുഞ്ഞൻ
പിള്ള, ഡോക്ടര എം.ജി
.എസ് . നാരായണൻ എന്നിവരുടെ ഗവേഷണ
പ്രകാരം കുലശേഖര ആഴ്വാർ തൊട്ട് ( ക്രി.
വ . 800 - 820 ) രാമവർമ്മ കുലശേഖരൻ വരെ
( 1090 -1102 ), ആകെ പതിമൂന്നു കുലശേഖര പെരുമാക്കന്മാരുണ്ട്.
രാമവർമ്മ കുലശേഖരന്റെ ഭരണകാലത്താണ് അത്യുഗ്രമായ ചോളാക്രമണം ഉണ്ടായത്.യുദ്ധത്തെ
തുടർന്ന് അവർ തലസ്ഥാനമായ
മഹോദയപുരവും പരിസര പ്രദേശവും.ചുട്ടെരിക്കുകയുണ്ടായി.
ചോളസാമ്രാജ്യത്തി നെതിരായ ജീവൻ - മരണ
പോരാട്ടത്തിൽ അദ്ദേഹം ദേശാഭിമാന പ്രചോതിതമായ
സകല ശക്തികളെയും അണി
നിരത്തി . ദക്ഷിണേന്ത്യയിൽ കൊടുമ്പിരിക്കൊണ്ട ചോളാക്രമണത്തെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി , ആസ്ഥാനം മഹോദയപുരത്തു
നിന്ന് കൊല്ലത്തേക്ക് മാറ്റി .നിർബന്ധിത സൈനിക
സേവനം ഏർപ്പെടുത്തി.നമ്പൂതിരി യുവാക്കൾ ആയുധമണിഞ്ഞു.സമസ്ത വിഭവങ്ങളും ശേഖരിച്ച്,
പുതുതായി രൂപപ്പെടുത്തിയ 'ചാവേർ ' പടയുടെ സഹായത്തോടെ
നടത്തിയ മുന്നേറ്റം ചോളപ്പടയുടെ സമ്പൂർണ പിന്മാറ്റത്തിനു കാരണമാക്കി.6.
പിൽക്കാല ചേരന്മാരെക്കുറിച്ച് ,എഴുപതോളം ലിഖിതങ്ങളുടെ പഠനത്തിലൂടെ
എം .ജി .എസ്
എത്തിച്ചേർന്ന നിഗമനങ്ങൾ പലതും ഇളംകുളത്തിന്റെ
നിലപാടുകളെപ്പോലും തകിടം മറിക്കുന്നവയായിരുന്നു. ചേരന്മാർ
മരുക്കത്തായി കളാണെന്നും മഹോദയപുരം-ചേരന്മാരുടെ
ഭരണം പാണ്ഡ്യ-ചോള
ദേശങ്ങളിലേതുപോലുളള രാജവാഴ്ച ആയിരുന്നില്ലെന്നുമാണ് അദ്ധേഹത്തിന്റെ
അഭിപ്രായം. " മഹൊദയപുരതിനു ചുറ്റുമുള്ള നാലു ബ്രാഹ്മണ ഗ്രാമങ്ങളുടെ
പ്രതിനിധികളായ നാലു തളിയാതിരിമാരാണ് യഥാർത്ഥത്തിൽ
ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈയാളിയിരുന്നത്. മൂഴിക്കുളം
, ഐരാണിക്കുളം, ഇരിങ്ങാലക്കുട , പറവൂർ എന്നിവയായിരുന്നു, ഈ
ബ്രാഹ്മണ ഗ്രാമങ്ങൾ. ഈ നാലു
ബ്രാഹ്മണ ഗ്രാമങ്ങളുടെ അധികാര സ്ഥാനങ്ങളായി മേൽത്തളി
, കീഴ്ത്തളി , ചിങ്ങപുരം തളി ,നേടിയതളി
എന്നീ നാലു ക്ഷേത്രങ്ങളുമുണ്ടായിരുന്നു.അവ 'നാലുതളി'
എന്നറിയപ്പെട്ടു ഈ നാലുതളികളാണ്കേരളത്തിലെ
മറ്റെല്ലാ ബ്രാഹ്മണ ഗ്രാമങ്ങളുടെയും പ്രാതിനിധ്യം വഹിച്ചിരുന്നത്. പെരുമാൾ, ഈ ബ്രാഹ്മണസന്ഘത്തിന്റെ
നോമിനി മാത്രമായിരുന്നു”6.
ഭൂമി വിഭജനം ഒഴിവാക്കാനാണ് , നമ്പൂതിരിമാരിലെ
മൂത്തയാൾ മാത്രം സ്വസമുദായത്തിൽനിന്നു വിവാഹം
ചെയ്താൽ മതിയെന്നും ഇളയ സഹോദരന്മാർ
കാരാളന്മാരായ നായർ കുടുംബത്തിലെ സ്ത്രീകളെ
സംബന്ധം ചെയ്താൽ മതിയെന്നുമുള്ള വിചിത്രാചാരമുണ്ടായത്
എന്ന കേരളീയ ചരിത്രകാരന്മാരുടെ
പൊതുവിലുള്ള നിഗമനം
യുക്തി സഹമാണെ ന്നാണ് അദ്ദേഹത്തിന്റെയും
അഭിപ്രായം.
ചോളന്മാരെ
പരാജിതരാക്കിയെങ്കിലും , വർഷങ്ങൾ നീണ്ട യുദ്ധത്തിന്റെ
പരിണത ഫലമായി കുലശേഖര സാമ്രാജ്യം
ശിഥിലമാകാൻ തുടങ്ങി.രാജ്യത്തിന്റെ അഖണ്ടത
നഷ്ടപ്പെട്ടു. യുദ്ധം, കേരളത്തിന്റെ സാമ്പത്തികവും
സാമൂഹ്യവുമായ പരിവർത്തനത്തിന് ഇടയാക്കി . കേന്ദ്രീകൃത . ഭരണത്തിന്റെ
തകർച്ചയോടെ കേരളത്തിലെമ്പാടും അനേകം സ്വതന്ത്ര സ്വരൂപങ്ങൾ
( ചെറുകിട
രാജ്യങ്ങൾ ) ഉയർന്നുവന്നു. തുടർന്നുള്ള
കേരളചരിത്രം , ഈ നാട്ടുരാജ്യങ്ങളുടെ
ചരിത്രമാണ്.ഇങ്ങനെ, പെരുമാൾ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ സ്വാതന്ത്ര്യം പ്രാപിച്ച സ്വരൂപികളിൽ ഒന്ന് 'ചേന്നമംഗലത്തു വാണ' ( കോട്ടയിൽ കോവിലകം ),വില്ലാർവട്ടം എന്ന ക്രിസ്ത്യൻ രാജവംശ മായിരുന്നുവത്രെ!
പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി
പാണ്ഡ്യ, പല്ലവ, ചാലൂക്യ, സർവോപരി ചോള , ശക്തി കളിൽനിന്നു തുടരെ തുടരെ യുള്ള ആക്രമണങ്ങളുടെ
ഫലമായി ഏതാണ്ട് മൂന്നു നൂറ്റാണ്ടു നീണ്ട ചേരസാമ്രാജ്യം അസ്തമിച്ചു.
കോലത്തുനാട്,
നെടിയിരിപ്പ്, വള്ളുവനാട്, പെരുമ്പടപ്പ്,വേണാട് തുടങ്ങിയ രാജവംശങ്ങൾ
ശക്തിയാർജിച്ചത് ഇക്കാലത്താണ്. കുമ്പള, നീലേശ്വരം, ആലി
രാജവംശം( കണ്ണൂർ ),കുറുംബ്രനാട്, കടത്തനാട്,
കോട്ടയം ( വടക്കൻ
കോട്ടയം ), കുറുങ്ങോത്ത്, കൊടുങ്ങല്ലൂർ, അയിരൂർ, തലപ്പള്ളി, പാലക്കാട്,
കൊല്ലങ്കോട്, കവളപ്പാറ, വെട്ടത്തുനാട്, പരപ്പനാട്,
കരപ്പുറം, പൂഞ്ഞാർ, വടക്കുംകൂർ, തെക്കുംകൂർ,
പന്തളം, പുറക്കാട്, കായംകുളം, കാർത്തികപ്പള്ളി,
ദേസിങ്ഗനാട് ( തൃപ്പാപ്പുർ സ്വരുപം ), ഇളയിടത്തു സ്വരുപം
, തുടങ്ങി ഒട്ടേറെ പ്രാദേശിക രാജവംശങ്ങളും
ഈ കാലഘട്ടത്തിൽ പ്രാവിണ്യം
നേടി.
" രണ്ടടിവക്കണ
മെങ്കിൽ മൂന്നു രാജാക്കൻമാരുടെ സ്ഥലത്തു
ചവിട്ടണം ", എന്നൊരു ചൊല്ലുവരെ അക്കാലത്തുണ്ടായിരുന്നു.
ഇവയിൽ പലതും ചേരമാൻ പെരുമാളുടെ
പിന്മുറക്കാരും നമ്പുതിരി - ക്ഷത്രിയ - നായർ സമുദായത്തിൽ പെട്ടവരുമായിരുന്നു എന്നുമാണ് അഭിജ്ഞ
മതം.
പുതുതായി രൂപംകൊണ്ട നാട്ടുരാജ്യങ്ങൾ തമ്മിൽ,
പിന്നീടുള്ള ആറു നൂറ്റാണ്ടോളം
മണ്ണിനും കച്ചവടവിഭവങ്ങൾ വേണ്ടി നിരന്തരമായ സംഘർഷങ്ങൾ
നടന്നു.
കൊച്ചിയും
( പെരുമ്പടപ്പ് സ്വരൂപം ),കോലത്തുനാടും കോഴിക്കോടും
മറ്റുരാജ്യങ്ങളെ അമർച്ച ചെയ്തു പരമാധികാര
രാജ്യങ്ങളായിത്തീർന്നു.
………………………………………………………….
അടിക്കുറിപ്പുകൾ (
Foot Notes ) :
4- എ. ശ്രീധര മേനോൻ : കേരള ചരിത്രം - പേ
. 129
5 - വേലായുധൻ പണിക്കശ്ശേരി : കേരളത്തിലെ രാജവംശങ്ങൾ : p. 29.
6 - എം.ജി .എസ് . നാരായണൻ ( അഭിമുഖം ) : മലയാളം വാരിക , ഓഗസ്റ്റ് 10 , 2012 , ലക്കം 11 & M.G.S Narayanan : Perumals of Kerala - Brahmin Oligarchy and Ritual Monarchy.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ