പെരുമാക്കന്മാർ ആരായിരുന്നു ?
കേരളം
വാണ പെരുമാക്കന്മാർ ആരായിരുന്നു ? അവർ കേരളത്തിനു വെളിയിൽനിന്നു വന്നരാണെന്ന പാരമ്പര്യത്തിൽ കഴമ്പുണ്ടോ ? ഇത് , പ്രധാനമായും 'കേരളോൽപ്പത്തി'യിലെ
പരാമർശത്തിന്റെ അടിസ്ഥാനത്തിൽ തലമുറകൾ കൈമാറുന്ന ഒരു വിശ്വാസം മാത്രമാണെന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം.
ഈ ഐതിഹ്യ പ്രകാരം, “ പരശുരാമൻ കേരളദേശത്തെ, 64, ബ്രാഹ്മണ ഗ്രാമങ്ങളായി വിഭജിച്ച്, ആഡ്യന്മാർക്കു മാത്രം അവകാശമുള്ള
ഒരു ഭരണക്രമം ഏർപ്പെടുത്തി. പിന്നീട് , തർക്കങ്ങൾ ഉടലെടുത്തപ്പോൾ , മുമ്മൂന്നു
വർഷത്തേക്ക് ഭരണം നടത്താൻ ഉതകുംവിധം ' 'രക്ഷാപുരുഷന്മാർ', നിയമിതരായി. ഭരണത്തിൽ സഹായിക്കാൻ,
' തളിയാതിരി' മാരേയും ഏർപ്പെടുത്തി. ഈ സംബ്രദായവും അധികകാലം നിലനിന്നില്ല.
തൽഫലമായി തിരുന്നാവായയിൽ സമ്മേളിച്ച ബ്രാഹ്മണർ 12 വർഷം രാജ്യഭരണം നടത്താം എന്ന വ്യവസ്ഥയിൽ,
വെളിയിൽ നിന്നു പെരുമാക്കന്മാരെ കൊണ്ടുവരാൻ തീരു മാനിച്ചു .ഇപ്രകാരം കൊണ്ടുവന്ന ഭരണാധികാരികളിൽ
അവസാനത്തെ പെരുമാളായിരുന്നു ചേരമാൻ പെരുമാൾ.അദ്ദേഹം 36 കൊല്ലം കേരളം ഭരിച്ചു.കൊടുങ്ങല്ലൂർ
തുറമുഖത്തു വന്ന മുസ്ലിം വ്യാപാരികളിൽ നിന്ന് , ഇസ്ലാം മതം സ്വീകരിക്കുകയും അവരോടൊപ്പം
മക്കത്തേക്ക് പോവുകയും ചെയ്തു. മക്കത്തേക്ക് പുറപ്പെടുന്നതിനു മുമ്പ്, രാജ്യം മരുമക്കൾക്കും
മക്കൾക്കുമായി വിഭജിച്ചുകൊടുത്തു".
പ്രശസ്ത കേരളീയ ചരിത്രകാരനായ
ശ്രീധര മേനോന്റെ അഭിപ്രായത്തിൽ , 'കേരളോല്പത്തി' യനുസരിച്ച് പെരുമാൾ ഭരണത്തിന്റെ കാലം ക്രിസ്ത്വബ്ദം രണ്ടാം ശതകം മുതൽ അഞ്ചാം ശതകം വരെയും , ഒടുവിലത്തെ പെരുമാൾ മക്കത്തു പോയത് ഏ .ഡി .345-൦ ആണ്.ഇറക്കുമതി ചെയ്യപ്പെട്ടവരാണ് പെരുമാക്കന്മാർ എന്നെഴുതിപ്പിടിപ്പിച്ച
നീലകണ്ഠ ശാസ്ത്രിയെപോലുള്ള ചരിത്രകാരന്മാർ പോലും
( K.A.Neelakanta Sastry, A.History of South India,p.145) അതിനുള്ള ഒരു തെളിവെങ്കിലും , കേരളത്തിൽ നിന്നോ വെളിയിൽ നിന്നോ ഇന്നോളം തേടിപ്പിടിച്ചിട്ടില്ല . പെരുമാൾ സിദ്ധാന്തത്തെ വെറും കെട്ടുകഥയും 'കേരളോൽപ്പത്തി' ചരിത്രരേഖയെന്ന നിലയിൽ അവിശ്വസനീയവുമാണ്.... മഹോദയപുറത്തെ കുലശേഖര ചക്രവർത്തിമാർ തന്നെയായിരുന്നു പൂർവകാല കേരളത്തിലെ പെരുമാക്കന്മാർ. അവരിൽ ഒരാൾപോലും അകേരളീയനായിരുന്നില്ല .8
എന്നാൽ
സംഘകാല ചേരന്മാർ
തമിഴരായിരുന്നുവെന്നും അവരുടെ തലസ്ഥാനം തൃശ്ശിനാപ്പള്ളിക്കടുത്തുള്ള കരൂർ ആയിരുന്നുവെന്നും , കരൂർ- ചേരന്മാരുടെ രണ്ടു തുറമുഖങ്ങൾ
- മുചിരിയും , തൊണ്ടിയും കേരളത്തിലായിരുന്നുവെന്നും മലയാളീസ്വത്വം പിന്നീടുണ്ടായതാണെന്നും ചരിത്ര പണ്ഡിതനായ എം. ജി . എസ് , തറപ്പിച്ചു പറയുന്നത്.9 .
എല്ലാ
മത - സമുദായങ്ങളുടെയും സ്നേഹാദരങ്ങൾ ആര്ജിച്ചുകൊണ്ടാണ്, ചേരരാജാക്കന്മാർ കേരളം വാണത്.
ക്രിസ്ത്വബ്ദം മുന്നാം ശതകം മുതൽ അഞ്ചാം ശതകം വരെ വിദേശീയരായ പെരുമാക്കന്മാർ കേരളത്തിൽ ഉണ്ടായിരുന്നില്ല എന്നതിനു മലയാള ഭാഷയും സാഹിത്യവും തെളിവാണ് .എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ 'പെരുമാൾ', 'തളിയാതിരി' മുതലായ പ്രയോഗങ്ങൾപോലുംകേരളത്തിൽപ്രചരിച്ചിരുന്നുള്ളൂ.മലയാളി ചരിത്രകാരന്മാർ പൊതുവിൽ ഈ അഭിപ്രായക്കാരാണ്.
അതിനാൽ,
പെരുമാൾ-കഥയിൽ പറയും പോലെ കേരളം വിഭജിക്കപ്പെടുകയോ, അവസാനത്തെ ( ചേരമാൻ ) പെരുമാൾ
എന്ന രാമവർമ്മ കുലശേഖരൻ ( 1090 - 1102 ), ഹിന്ദുമതം ഉപേക്ഷിച്ച്, ഏതെങ്കിലും അന്യമതം
,( ഇസ്ലാം
മതം ,ക്രിസ്തുമതം , ബുദ്ധമതം ), സ്വീകരിക്കുകയോ ഉണ്ടായി എന്നതിന് യാതൊരു തെളിവുമില്ല.
ഏശ്രീധരമേനോൻ,ഡോ.എം.ജി.എസ്.അടക്കമുള്ള മിക്ക ചരിത്രവരേണ്യരും ഈ വസ്തുത, അർഥശങ്കക്കിടമില്ലാത്ത വിധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏശ്രീധരമേനോൻ,ഡോ.എം.ജി.എസ്.അടക്കമുള്ള മിക്ക ചരിത്രവരേണ്യരും ഈ വസ്തുത, അർഥശങ്കക്കിടമില്ലാത്ത വിധം രേഖപ്പെടുത്തിയിട്ടുണ്ട്.
………………………………………………………….
അടിക്കുറിപ്പുകൾ (
Foot Notes ) :
8 - എ. ശ്രീധര മേനോൻ : കേരള ചരിത്രം - പേ
. 139 - 140.
9 - എം.ജി
.എസ് .—( അഭിമുഖം ), മലയാളം വാരിക
,ആഗസ്റ്റ് 10, 2012 /Also in Perumals of
Kerala, p.15 and 16. : “ …Old Cera capital of Karur in Kongu declined owing to
….conquest by Pandyas, and when the whole Kongu became a province of the
Pandyan kingdom by the close of 8th century, the new Kerala Brahmins
must have championed the rise of an independent Cera kingdom excluding
Kongu,and having its new capital on the West-Coast in Makotai or Mahodayapuram”.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ